
ഇനിയുമെന്‍ കുട്ടനുറങ്ങരുതോ?
അമ്പിളിമാമനോ മാനത്ത്തെത്തി
താരകള്‍ പൂത്തിരി കത്തി നിന്നു
തെന്നലും മന്ദമായ് വീശിയെത്തി
ഇനിയുമെന്തേ കുട്ടനുറങ്ങിയില്ല
ഇടനാഴികള്‍ താണ്ടി കൂരിരുട്ടില്‍
വാതിലിന്‍ പാളി തുറന്നു മെല്ലെ
പൊന്നനുജത്തിയുണ്ടായ ശേഷം
വാതിലിനപ്പുറം പോയതില്ല
വാവയെ വാരി പുണര്‍ന്നുറങ്ങും
അമ്മയെ കണ്ടതും കണ്‍ നിറഞ്ഞു
അമ്മൂമ്മ തന്‍ കൂടെ ശയിച്ചിടാനായ്
കര്‍ശനത്താലെന്നെ അയച്ചതെന്തെ
കണ്‍പോള പാതി അടച്ചു വെച്ച്
തുടുത്ത കൈമൊട്ടു ചുരുട്ടി വെച്ച്
ചെംചൊടികളിണയില്‍ ചിരിയുമായി
പൊന്നനുജത്തിയുറങ്ങിടുന്നു
ദേവിമാര്‍ വന്നു രസം പറഞ്ഞോ
കണ്ടുവോ സ്വപ്നത്തിലീയേട്ടനെ
പഞ്ഞിപോല്‍ മൃദുലമാം കൈകളില്‍ ഞാന്‍
മതിവരോളം നല്‍കി പൊന്നുമ്മകള്‍
സ്വപ്നത്തിന്‍ വിഘനം വന്നിടാതെ
നല്‍കി ഞാനെന്‍ വിരലാ കൈകളില്‍
മുറുകെ പിടിച്ചവളെന്‍ വിരലില്‍
പോകരുതെന്‍ ചെട്ടനെന്ന മട്ടില്‍
ഒരു നോക്ക് നോക്കി തന്നച്ഛനെ ഞാന്‍
പ്രഹരം ഭയന്നുടന്‍ കൈ വലിച്ചു
അച്ഛന്ടെ കൈമേല്‍ തലയും ചയ്ചി-
ട്ടെന്നെയും കൂട്ടാതുറങ്ങുന്നമ്മ
അച്ചനുമമ്മയുമൊത്തുറങ്ങാന്‍
ഏറെയുണ്ടായെനിക്കാശയപ്പോള്‍
എന്തു ചെയ്യേണ്ടുയീ കുഞ്ഞു മോളെ
ചിന്തകള്‍ പാറിപ്പറന്നിടുന്നു
പിഞ്ചുകാല്‍ വേഗത്തില്‍ നീട്ടി വെച്ചു
യാത്രയെങ്ങോട്ടെന്നറിയില്ലിപ്പോള്‍
വാതിലിന്‍ സാക്ഷയെടുത്തു മാറ്റി
ഇരുളിന്റെ ലോകത്ത് താന്‍ മാത്രമായ്
അച്ഛന് ഞാനെന്നും ജീവനല്ലേ
അമ്മയെനിക്കുമ്മ തന്നതല്ലേ
കൊച്ചുപെങ്ങള്‍ക്കെന്നെയിഷ്ട്ടമല്ലേ
പിരിയുന്നതെന്തിനെന്നുറ്റവരെ
അമ്മതന്‍ വിളികേട്ടു കണ്‍തുറന്നു
അച്ഛന്ടെ കൈക്കുള്ളിലെങ്ങനെ ഞാന്‍
മുറിയിലെന്‍ അച്ഛനും ഞാനും മാത്രം
കണ്ടതെല്ലാം വെറും സ്വപ്നം മാത്രം
കണ്ണിണ പാതി തുറന്നുറങ്ങും
അമ്മതന്‍ ഉദരത്തില്‍ ദൃഷ്ട്ടി പാഞ്ഞു
വാവയുണ്ടത്രേ ഉദരത്തിനുള്ളില്‍
കണ്ണിണ പൂട്ടി ഞാന്‍ ജാള്യതയാല്‍
??????????
No comments:
Post a Comment