
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
by Sivadasan A Menon on October 5, 2010 at 2:52pm
അഴകളായ് മാറിയ മഴവില്ലിന്‍ നിറങ്ങളില്‍
വിരിക്കട്ടെയെന്നുടെ ചേലയാം സ്വപ്നങ്ങള്‍
മോഹഭംഗങ്ങളാല്‍ പാതി നനഞ്ഞയെന്‍
സ്വപ്നങ്ങളെല്ലാം ഉണക്കട്ടെ ഞാനിനി
കാറ്റാം പ്രതീക്ഷകള്‍ തൊട്ടു തലോടുമെന്‍
സ്വപ്ങ്ങനളെല്ലാം പൂവണിയുന്നിതാ
മോഹമാം സൂര്യന്‍ തന്‍ പൊന്‍ കിരണങ്ങളാല്‍
മോഹങ്ങള്‍ വീണ്ടും കൂടു കൂട്ടുന്നിതാ
പൊന്‍ മണല്‍ തിണ്ടതന്‍ സ്പര്‍ശനമേറ്റതും
പൂത്തുവിടര്‍ന്നുവെന്‍ മോഹങ്ങളേവതും
വിരിക്കട്ടെ ഞാനെന്‍ ശേഷമാം മോഹങ്ങള്‍
അരുവിയാം സാഫല്യക്കുളിരേകുവാനായ്
No comments:
Post a Comment