Wednesday, 2 February 2011


പൊന്നോണം


ചിങ്ങമാസമെത്ത്തിയല്ലോ പൂക്കളും നിറഞ്ഞു ഭൂവില്‍
എങ്ങുമെങ്ങുമാരവങ്ങള്‍ കണ്‍കളില്‍ കുളിര്‍മ്മയും
തിങ്ങിനിന്നു തുമ്പയും വെന്മയാര്‍ന്നുടുപ്പുമായ്
വിങ്ങിന്നിന്നുയെന്മനം നഷ്ട്ടബോധ ചിന്തയാല്‍

തുമ്പ തന്‍ കാന്തിയാല്‍ വെണ്മ ഏറും ഓണനാളില്‍
തമ്പുരാനെ സ്വീകരിക്കാന്‍ ഓടിയെത്തി പൂക്കളം
പംബരത്ത്തിന്‍ പിന്നിലോടും പിച്ച വെച്ച കാലു പോല്‍
ചെമ്പരത്തി പൂവിനായ്‌ ഓടിയെത്തി പൈതലും

അത്തം നാളില്‍ പൂക്കളത്തില്‍ വെക്കുമാദ്യം തുളസിയും
മൊത്തമായ്‌ നുള്ളി വെക്കും കൂടയില്‍ മുക്കുറ്റിയും
പൂത്തു നില്‍ക്കും മത്തയും ചെത്തിയും വാല്സവും
കാത്തുനില്‍ക്കുമേവരും പൂക്കളക്കാന്തി കാണ്മാന്‍

വീടിന്‍ മുറ്റത്തെത്തുമേതോ രാത്രി തന്‍ യാമങ്ങളില്‍
ഉടുക്കുതന്‍ ആരവത്ത്തിന്‍ ഒപ്പം പാടും പാട്ടുമായ്‌
പാടിവന്നു തുകിലുനര്‍ത്ത്തും പാണനും പാട്ടിയും
വീടിനുള്ളില്‍ കുടിയിരിക്കും ചേഷ്ട്ടകള്‍ പടി കടക്കും

കോരുകൊട്ട നിറയുമന്നു അവിലുമലരും നെല്ലും പിന്നെ
അരിയും ഉപ്പുമുളകും പുളിയും എണ്ണയും പപ്പടവും
വാരി വെക്കും വേറെ വേറെ ഭാരമാര്‍ന്ന തൊട്ടിയില്‍
നാരി തന്‍ തലയില്‍ ഏറും ചതുരമാര്‍ന്ന തൊട്ടിയുമ്

അരിമാവാല്‍ അണിയും പറയും ഇടങ്ങഴിയും അറയംപുറവും
കുരുന്നു കയ്യാല്‍ മെനഞ്ഞെടുത്ത ത്രിക്കക്കരയപ്പനും
പാരണക്കായ്‌ കിളിര്‍ത്ത് നില്‍ക്കും തുളസി തന്‍ തറയിലും
വരിവരിയായ്‌ അണിയും പിന്നെ ഉമ്മറപ്പടിയിലും


വിരുന്നു കാക്ക കൂകി നിന്ന് രാജനെ എതിരേല്ക്കുവാന്‍
വരികയായ്‌ തമ്പുരാന്‍ പ്രജകള്‍ തന്‍ മേന്മ കാണ്മാന്‍
ഒരുങ്ങി നിന്ന് കേരളം കുരവയും ആര്പ്പുമായ്‌
നേര്‍ന്നുവന്നു തമ്പുരാന് സ്നേഹവും സദ്യയും

No comments:

Post a Comment